വൃ​ക്ക മാ​റ്റി​വ​ച്ച രോ​ഗി​ക​ൾ മ​രു​ന്ന് ല​ഭി​ക്കാ​തെ ആ​ശ​ങ്ക​യി​ൽ; ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ
Monday, March 30, 2020 10:45 PM IST
നി​ല​ന്പൂ​ർ: വൃ​ക്ക മാ​റ്റി​വ​ച്ച രോ​ഗി​ക​ൾ മ​രു​ന്ന് ല​ഭി​ക്കാ​ത്ത​ത്തി​നാ​ൽ ആ​ശ​ങ്ക​യി​ൽ. ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ആ​രോ​ഗ്യ മ​ന്ത്രി ഇ​ട​പെടണ​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ലോ​ക്ക്ഡൗ​ണ്‍​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ വൃ​ക്ക​മാ​റ്റി വച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ 1500 ഓ​ളം രോ​ഗി​ക​ൾ ആ​ശ​ങ്ക​യി​ലാ​യ​ത്.
ബ​ന്ധു​ക്ക​ളും ഉ​റ്റ​വ​രും മ​നു​ഷ്യ സ്നേ​ഹി​ക​ളും പ​കു​ത്തു ന​ൽ​കി​യ വൃ​ക്ക​ക​ളാ​ണ് ഇ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ൽ ന​ട​ത്തി​യ​വ​ർ​ക്ക് അ​വ​രു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ജീ​വി​താ​വ​സാ​നം വ​രെ മ​രു​ന്ന് ക​ഴി​ക്ക​ണം. എ​ന്നാ​ൽ, മ​രു​ന്ന് കി​ട്ടാ​തെ ഇ​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ആ​രോ​ഗ്യ മ​ന്ത്രി​യും ജി​ല്ല​യി​ലെ മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റ് ഫാ​മി​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (കെ​ടി​എ​ഫ്) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഡോ​ക്ട​ർ​മാ​ർ കു​റി​ച്ച മ​രു​ന്നു​ക​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ല​ഭി​ക്കു​ന്നി​ല്ല. ക​ന്പ​നി മാ​റി മ​രു​ന്ന് ക​ഴി​ച്ചാ​ൽ മാ​റ്റി​വെ​യ്ക്ക​പ്പെ​ട്ട കി​ഡ്നി​യെ ശ​രീ​രം പു​റ​ന്ത​ള്ളു​മെ​ന്ന അ​വ​സ്ഥ രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അം​ഗം സ​ക്കീ​ർ ഹു​സൈ​ൻ പൂ​ള​പ്പാ​ടം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി, സ്പീ​ക്ക​ർ, മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല.
സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ട് മ​രു​ന്ന് മൂ​ന്ന് മാ​സ​ത്തേ​ക്ക് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ല​ർ​ക്കും 4000 മു​ത​ൽ 12,000 രൂ​പ വ​രെ ഓ​രോ മാ​സ​ത്തെ​യും മ​രു​ന്ന് വാ​ങ്ങാ​ൻ ന​ൽ​ക​ണം. ഇ​ത് വ​ലി​യ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​വ​ർ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല.
2018 വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൃ​ക്ക മാ​റ്റി​വെ​ച്ച​വ​ർ​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. പീ​ന്നീ​ട് സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ​പ​ദ്ധ​തി​യാ​യി​രു​ന്നു ഏ​ക ആ​ശ്ര​യ​മെ​ന്നും ഇ​ത് ഇ​ല്ലാ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും 14 വ​ർ​ഷം മു​ൻ​പ് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വ്യ​ക്തി​യും സം​ഘ​ട​നാ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​സ്ത​ഫ വ​ണ്ടൂ​ർ പ​റ​ഞ്ഞു.