ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ സജീവം
Monday, March 30, 2020 10:45 PM IST
കാ​ളി​കാ​വ്: പോ​ലീ​സു​കാ​രോ​ടൊ​പ്പം നാ​ടി​ന് വേ​ണ്ടി സേ​വ​നം ചെ​യ്യു​ക​യാ​ണ് കാ​ളി​കാ​വി​ലെ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ. സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണ്‍ ആ​ക്കി​യ ദി​വ​സം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് കാ​ളി​കാ​വി​ലെ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന പ്ര​വ​ർ​ത്തി. സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് സേ​ന​യും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്തി. അ​ട​ഞ്ഞ് കി​ട​ക്കു​ന്ന അ​ങ്ങാ​ടി കാ​ണാ​നും മ​റ്റ് അ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ത​ട​ഞ്ഞ് നി​ർ​ത്തി തി​രി​ച്ച​യ​ക്കു​ന്ന ജോ​ലി​യി​ലാ​ണ് പോ​ലീ​സ്.

അ​നു​സ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു. ഇ​വ​ർ​ക്ക് കൈ​താ​ങ്ങാ​യി പോ​ലീ​സി​നെ പോ​ലെ ത​ന്നെ പൊ​രി​വെ​യി​ലി​ലും നാ​ടി​ന് കാ​വ​ലാ​ളു​ക​ളാ​യി നി​ൽ​ക്കു​ക​യാ​ണ് കാ​ളി​കാ​വി​ലെ ട്രോ​മോ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ. രാ​വി​ലെ മു​ത​ൽ രാ​ത്രി​വരെ ര​ണ്ട് ഷി​ഫ്റ്റാ​യി 16 ഓ​ളം വ​രു​ന്ന ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ കാ​ളി​കാ​വി​ലും ചോ​ക്കാ​ടു​മാ​യി സേ​വ​ന​ത്തി​ലാ​ണ്.​ഒ​രു പ്ര​തി​ഫ​ല​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ​രു​ടെ സേ​വ​നം. ഇ​വ​ർ സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ​തി​നാ​ൽ പോ​ലീ​സു​കാ​ർ​ക്ക് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നും സാ​ധി​ക്കു​ന്നു.