മ​ല​പ്പു​റ​ത്തു ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു
Sunday, March 29, 2020 10:42 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​ണ് വൈ​റ​സ് ബാ​ധ. ഇ​യാ​ൾ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ​യു​ള്ള​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. 19 നാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ൾ ജി​ല്ല​യി​ലെ​ത്തി​യ​ത്. ദു​ബാ​യി​ൽ നി​ന്നു എ​സ്ജി - 54 സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ രാ​ത്രി 9.30 ന് ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഇ​യാ​ൾ സ​ഹോ​ദ​ര​ന്‍റെ കാ​റി​ൽ മ​ഞ്ചേ​രി പ​യ്യ​നാ​ടു​ള്ള സ്വ​ന്തം വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പൊ​തു​സ​ന്പ​ർ​ക്ക​മി​ല്ലാ​തെ സ്വ​യം നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​റ്റി ത​നി​ച്ചാ​ണ് വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ത്.
20, 21, 22, 23 തി​യ​തി​ക​ളി​ലും വീ​ട്ടി​ൽ ത​ന്നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു. 24ന് ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ 11.30ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പ​യ്യ​നാ​ട് സ്വ​ദേ​ശി​യും കൈ​ക്കൊ​ണ്ട​ത്. ഇ​ത് മാ​തൃ​കാ​പ​ര​മാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കൊ​പ്പം 19 ന് ​രാ​ത്രി 9.30 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ എ​സ്ജി - 54 സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധ​മാ​യും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​തെ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.​ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.