മൊ​ബൈ​ൽ റീ​ചാ​ർ​ജ് ഷോ​പ്പു​ക​ളും ഹോ​ട്ട​ലും പ്ര​വ​ർ​ത്തി​ക്കാം
Sunday, March 29, 2020 10:42 PM IST
മ​ല​പ്പു​റം; ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ മൊ​ബൈ​ൽ റീ​ചാ​ർ​ജ് ഷോ​പ്പു​ക​ളും കൊ​റി​യ​ർ സേ​വ​ന​ങ്ങ​ളും അ​വ​ശ്യ​സ​ർ​വീ​സാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. മൊ​ബൈ​ൽ റീ​ചാ​ർ​ജ് ഷോ​പ്പു​ക​ൾ​ക്കും കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. കൂ​ടാ​തെ കൊ​റി​യ​ർ ഡെ​ലി​വ​റി രാ​ത്രി എ​ട്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യു​മു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യു​ന്ന​വ​ർ​ക്ക് സ്ഥാ​പ​ന​ത്തി​ന്‍റെ ഐഡി കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ണ്.
ഹോ​ട്ട​ലു​ക​ൾ​ക്കും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കാം. പാ​ഴ്സ​ൽ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. രാ​ത്രി എ​ട്ടു വ​രെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഹോം ​ഡെ​ലി​വ​റി ന​ൽ​കാം. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ്വ​ന്തം ഐ​ഡി കാ​ർ​ഡു​ക​ൾ ക​യ്യി​ൽ ക​രു​തേ​ണ്ട​തു​ണ്ട്. ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ള​ക്ട​ർ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.