പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ ക്ര​മീ​ക​ര​ണം
Sunday, March 29, 2020 10:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഷോ​പ്പു​ക​ൾ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന, ആ​ളു​ക​ളു​മാ​യു​ള്ള ഇ​ട​പെ​ട​ൽ എ​ന്നി​വ​യി​ൽ പാ​ലി​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഷോ​പ്പു തു​റ​ന്നി​രി​ക്കു​ന്ന 55 ഷോ​പ്പു​ക​ളി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡ് ന​ൽ​കി. ഓ​രോ ഉ​പ​ഭോ​ക്താ​വും വ​രു​ന്പോ​ഴും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​കു​ന്പോ​ഴും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ ലി​ക്വി​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചോ കൈ​ക​ൾ ര​ണ്ടു പേ​രും ക​ഴു​കു​ക, സാ​ധ​ന​ങ്ങ​ൾ ക​യ്യി​ൽ കൊ​ടു​ക്കാ​തെ രെു ​സ്ഥ​ല​ത്ത് വ​ച്ച് കൊ​ടു​ക്കു​ക, നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക എ​ന്നീ ക്ര​മീ​ക​ര​ണ​ങ്ങ​ളും കൈ ​ക​ഴു​കു​ന്ന രീ​തി​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​നേ​ജ്മെ​ന്‍റി​നെ​യും, തൊ​ഴി​ലാ​ളി​ക​ളെ​യും പ​ഠി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ഡെ​യ്് ലി മാ​ർ​ക്ക​റ്റി​ൽ അ​ക​ലം പാ​ലി​ച്ച് മൈ​ക്കി​ലൂ​ടെ ന​ൽ​കി​യ സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം തു​ട​ക്കം കു​റി​ച്ചു.
രോ​ഗം ത​ട​യാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ശ​ക്ത​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ​തി​നാ​ൽ രോ​ഗം വ​രു​ന്ന​ത് സ്വ​ന്തം ആ​രോ​ഗ്യ​ത്തെ​യും സേ​വ​ന​ത്തെ​യും തു​ട​ർ​ന്ന് ഭ​ഷ്യ വി​ത​ര​ണ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​വ​രെ ഓ​ർ​മി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൾ സ​ജീം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭ​വ​നം വി​ട്ടു ന​ൽ​കി

പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 ലെ ​എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ത​ന്‍റെ സ്വ​ന്തം വീ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ന​ട​പ്പാ​ക്കാ​നു​ദേ​ശി​ക്കു​ന്ന ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​മ്മ​ത​മാ​ണെ​ന്നു വീ​ട്ടു​ട​മ അ​റി​യി​ച്ചു.
ഇ​തു​സം​ബ​ന്ധി​ച്ച സ​മ്മ​ത​പ​ത്രം പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാ​മി​ന് കൈ​മാ​റി. 1500 സ്ക്വ​യ​ർ ഫീ​റ്റു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് കൈ​മാ​റി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു ഫൈ​സ​ലി​നെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​ശം​സി​ച്ചു.