ക​മ്യൂണി​റ്റി കി​ച്ച​ണ്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Sunday, March 29, 2020 10:42 PM IST
കൊ​ള​ത്തൂ​ർ: ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു യൂ​ത്ത് ലീഗ് മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഭ​ക്ഷ​ണം ന​ൽ​കാ​നു​ള്ള ഇ​ട​പെ​ട​ൽ പ​ഞ്ചാ​യ​ത്ത് ന​ട​ത്ത​ണം. വാ​ർ​ഡു​ക​ളി​ൽ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ നി​ന്നു ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ല​ഭി​ക്കു​ന്ന​ത്. അ​ന്പ​തോ​ളം അ​ർ​ഹ​രെ ക​ണ്ടെ​ത്തി ന​ൽ​കി​യ വാ​ർ​ഡു​ക​ളി​ൽ നി​ന്നു പോ​ലും അ​ഞ്ചോ​ളം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണു ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​പ്പൊ​തി ല​ഭി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​നീ​ക്കം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് ലീ​ഗും വൈ​റ്റ് ഗാ​ർ​ഡും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു ത​യാ​റാ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ച​തു​മാ​ണ്. നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റു​മാ​ണ്. മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ അ​ർ​ഹ​രി​ലേ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു കൂ​ടി​വ​രും.
സ്കൂ​ളു​ക​ളി​ലെ അ​രി ക​മ്മ്യൂ​ണി​റ്റി കി​ച്ച​നു ഉ​പ​യോ​ഗി​ക്കാ​മെ​ന്ന നി​ർ​ദേ​ശം കൂ​ടി ഉ​ള്ള​പ്പോ​ൾ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ പ​ബ്ലി​സി​റ്റി​ക്ക​പ്പു​റം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യ​ണ​മെ​ന്നു യൂ​ത്ത് ലീ​ഗ് മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ചൂ​ണ്ടി്ക്കാ​ട്ടി.