കൊ​റോ​ണ നാ​ളു​ക​ളി​ലും ആ​ദി​വാ​സി ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് ശ​ന്പ​ള​മി​ല്ല
Sunday, March 29, 2020 10:40 PM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ച്ചി​ട്ട് മൂ​ന്ന് മാ​സം. നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ എ​ട​വ​ണ്ണ റെ​യ്ഞ്ചി​ന് കീ​ഴി​ൽ അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് കീ​ഴി​ലെ പാ​ല​ക്ക​യം ആ​ദി​വാ​സി വ​ന സം​ര​ക്ഷ​ണ സ​മി​തി(​വി​എ​സ്എ​സ്)​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 ആ​ദി​വാ​സി ഫ​യ​ർ വാ​ച്ച​ർ​മാ​ർ​ക്ക് നി​യ​മ​നം ക​ഴി​ഞ്ഞ് മൂ​ന്ന് മാ​സ​മാ​യി​ട്ടും ശ​ന്പ​ള​മി​ല്ല. പാ​ല​ക്ക​യം, വെ​റ്റി​ല​ക്കൊ​ല്ലി, അ​ന്പു​മ​ല, ക​ല്ലു​ണ്ട, ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ 10 വാ​ച്ച​ർ​മാ​ർ​ക്കാ​ണ് ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​സ​ങ്ങ​ളി​ലെ ശ​ന്പ​ളം ഇ​നി​യും ല​ഭി​ക്കാ​ത്ത​ത്. പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.
വ​നം വ​കു​പ്പ് പാ​ല​ക്ക​യം ആ​ദി​വാ​സി വ​ന സം​ര​ക്ഷ​ണ സ​മി​തി​ക്ക് കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന് വാ​ച്ച​ർ​മാ​രു​ടെ ശ​ന്പ​ള​മ​ട​ക്കം 3.20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഇ​വ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല.
വ​ന​ത്തി​ൽ തീ ​പ​ട​രു​ന്പോ​ൾ അ​ത് അ​ണ​ക്കു​ന്ന​തും തീ ​ക​യ​റാ​തെ സം​ര​ക്ഷി​ക്കു​ന്ന​തും ഇ​വ​രാ​ണ്.
നി​ല​ന്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ കീ​ഴി​ലെ വ​ന​മേ​ഖ​ല തീ​പി​ടി​ക്കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ആ​ദി​വാ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ താ​ത്കാ​ലി​ക ഫ​യ​ർ വാ​ച്ച​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത്.
ജോ​ലി ചെ​യ്ത ശേ​ഷം കൂ​ലി​ക്കാ​യി വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ആ​ദി​വാ​സി വാ​ച്ച​ർ​മാ​ർ.