വ്യാ​ജ സ്വ​ർ​ണ വെ​ള്ള​രി ത​ട്ടി​പ്പ് ; പ​രാ​തി പ്ര​വാ​ഹം
Sunday, March 29, 2020 10:40 PM IST
എ​ട​ക്ക​ര: വ്യാ​ജ സ്വ​ർ​ണ്ണ വെ​ള്ള​രി ത​ട്ടി​പ്പ് കേ​സി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി ആ​ളു​ക​ൾ രം​ഗ​ത്ത്. പ​ത്ര​വാ​ർ​ത്ത​കളെത്തുട​ർ​ന്ന് ച​തി​യി​ൽ​പെ​ട്ട കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​രാ​തി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ താ​ഴെ​ക്കോ​ട് സ്വ​ദേ​ശി കു​ഴി​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ​ലി എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ൽ ഇ​ന്ന​ലെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ത്ര​വാ​ർ​ത്ത​യി​ൽ ക​ണ്ടാ​ണ് മു​ഹ​മ്മ​ദാ​ലി പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി പ​തി​ന​ഞ്ചി​ന് പ​രാ​തി​ക്കാ​ര​നെ​യും സ​ഹാ​യി​യെ​യും സ​ലാം ഫാ​ളി​ലി എ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ത​ങ്ങ​ൾ​ക്ക് കി​ട്ടി​യ സ്വ​ർ​ണ​വെ​ള്ള​രി ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ന് കു​റ​ഞ്ഞ വി​ല​ക്ക് ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗൂ​ഡ​ല്ലൂ​രി​ൽ വ​രു​ത്തി കാ​റി​ൽ വ​ച്ച് നി​ധി കാ​ണി​ച്ച് വി​ശ്വാ​സം വ​രു​ത്തി പ​റ​ഞ്ഞ​യ​ക്കു​ക​യും 19 ന് ​ഉ​ച്ച​യോ​ടെ പ​ണ​വു​മാ​യി വ​ഴി​ക്ക​ട​വി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
നാ​ലേ​കാ​ൽ ല​ക്ഷം രൂ​പ​യു​മാ​യി വ​ഴി​ക്ക​ട​വി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​ന് വ്യാ​ജ സ്വ​ർ​ണ​വെ​ള്ള​രി ന​ൽ​കു​ക​യും പ​ണം കൈ​പ്പ​റ്റി സം​ഘം മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പ​രി​ശോ​ധ​ന​യി​ൽ ത​ട്ടി​പ്പാ​ണെ​ന്ന് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. വ്യാ​ജ സ്വ​ർ​ണ​വെ​ള്ള​രി വ​ഴി​ക്ക​ട​വ് പോ​ലി​സി​ൽ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. , സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യി വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​ര​വ​ധി​യാ​ളു​ക​ൾ സ്വ​ർ​ണ​വെ​ള്ള​രി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് പ​രാ​തി ന​ൽ​കാ​ൻ എ​ത്താ​ത്ത​തെ​ന്നാ​ണ് പ​ല​രും അ​റി​യി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ മു​ത​ൽ 10 ല​ക്ഷം വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്.കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ​വ​ദേ​ശി കൂ​ന​ൻ​വീ​ട്ടി​ൽ ഹ​മീ​ദ് എ​ന്ന ജി​മ്മ് ഹ​മീ​ദ്(55), കൊ​ണ്ടോ​ട്ടി ചു​ങ്കം പു​ളി​ക്ക​ത്തൊ​ടി അ​ൻ​വ​ർ(31), മേ​ലാ​റ്റൂ​ർ ത​ച്ചി​ങ്ങ​നാ​ടം നെന്മിനി പി​ലാ​ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​ജ സ്വ​ർ​ണ വെ​ള്ള​രി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.