ഹോ​സ്റ്റ​ലു​ക​ൾ വി​ട്ടു നൽകി അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജ്
Sunday, March 29, 2020 10:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ രോ​ഗ​ബാ​ധി​ത​ർ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ലു​ക​ൾ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നു കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​നു വി​ട്ടു​ന​ൽ​കി.

നി​ല​വി​ൽ 191 ഹോ​സ്റ്റ​ൽ മു​റി​ക​ളാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി വി​ട്ടു കൊ​ടു​ത്ത​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റു ഹോ​സ്റ്റ​ലു​ക​ൾ കൂ​ടി വി​ട്ടു ന​ൽ​കു​മെ​ന്നു മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​ഉ​ണ്ണീ​ൻ അ​റി​യി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ജാ​ഫ​റ​ലി ഒ​രു​ക്ക​ങ്ങ​ൾ നേ​രി​ട്ടു വി​ല​യി​രു​ത്തി. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​ന്ന​ദ്ധ​മാ​ണെ​ന്നും അ​റി​യി​ച്ചു. അ​ൽ​ശി​ഫ പാ​രാ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നു സാ​നി​റ്റെ​സ​റു​ക​ൾ ഉ​ത്പാ​ദി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് അ​ണു​വി​മു​ക്ത​മാ​ക്ക​ൽ ന​ട​ന്ന​ത്.