പോ​ത്തു​ക​ല്ലി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ തുടങ്ങി
Saturday, March 28, 2020 11:23 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ് തു​ട​ക്ക​മാ​യി. ഞെ​ട്ടി​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ​നി​താ ഹോ​ട്ട​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണാ​യി മാ​റ്റി​യ​ത്. രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സാ​ധു​ജ​ന​ങ്ങ​ൾ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണമാണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

വാ​ർ​ഡ് ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ ലി​സ്റ്റ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റും. ഉ​ച്ച​ക്കും, വൈ​കി​ട്ടും ചോ​റും ക​റി​ക​ളും ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കു​ന്ന ലി​സ്റ്റ് പ്ര​കാ​രം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ കി​ച്ച​ണി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണം വീ​ടു​ക​ളി​ലെ​ത്തി​ക്കും.പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി.​രാ​ഘ​വ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​സു​ഭാ​ഷ്, ര​ജ​നി രാ​ജ​ൻ, റു​ബീ​ന, തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.