യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ നെ​ല്ല് കൊ​യ്തെ​ടു​ത്തു
Saturday, March 28, 2020 11:22 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ട​ത്ത് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ ചാ​ലി​യാ​റി​ലെ ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മൈ​ലാ​ടി സ്വ​ദേ​ശി ത​ന്‍റെ പാ​ട​ത്തെ നെ​ല്ല് കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​യ്തെ​ടു​ത്തു. മ​ണി​ക്കൂ​റി​ന് 2700 രൂ​പ​യാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക. കൊ​യ്ത നെ​ല്ലും വൈ​ക്കോ​ലും വേ​ർ​തി​രി​ച്ച് ന​ൽ​കും.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി കൃ​ഷി ന​ഷ്ട​മാ​ണെ​ന്ന് ക​ർ​ഷ​ക​ൻ അ​യ്യ​പ്പ​ൻ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പാ​ട​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും നീ​ക്കാ​ൻ ത​ന്നെ വ​ലി​യ തു​ക​യാ​യി. ന​ഷ്ട​മാ​ണെ​ങ്കി​ലും കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​തോ​ടെ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലെ സം​തൃ​പ്തി​യും അ​യ്യ​പ്പ​ൻ പ​ങ്കി​ട്ടു. നി​ല​വി​ൽ സ​ർ​ക്കാ​ർ 26.50 രൂ​പ​ക്കാ​ണ് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്.