ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നപ​രി​ശോ​ധ​ന
Saturday, March 28, 2020 11:22 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ തൃ​ശൂ​ർ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്താ​നാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് അ​വ​സാ​നി​ച്ച​ത്. റോ​ഡി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്ക് മാ​സ്ക് ധ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ ഒ​ന്നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്ന് യാ​ത്ര​ക്കാ​രെ അ​ദ്ദേ​ഹം താ​ക്കീ​ത് ചെ​യ്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പി​റ​കോ​ട്ട് പോ​കി​ല്ലെ​ന്നു അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പോ​ലീ​സ് സേ​ന ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. നി​ര​ത്തി​ലി​റ​ങ്ങു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ്യം വേ​ണം. പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രും ഡി​ഐ​ജി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.