ഭ​ക്ഷ​ണ​പൊ​തി ന​ൽ​കി
Saturday, March 28, 2020 11:21 PM IST
അ​ങ്ങാ​ടി​പ്പു​റം:​ ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ തെ​രു​വി​ൽ ജീ​വി​ക്കു​ന്ന ഹ​ത​ഭാ​ഗ്യ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​ൻ അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ​ഹ​ജീ​വി സ്നേ​ഹ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​നീ​ഷ് പ​റ​ഞ്ഞു. വി​വി​ധ കാ​ര​ണ​ങ്ങളാ​ൽ തെ​രു​വു​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​ർ​ക്കു കൂ​ടി ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി ഇ​ന്നു ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.