കോ​ഴി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Saturday, March 28, 2020 11:21 PM IST
എ​ട​ക്ക​ര: കോ​ഴി മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന വാ​ഹ​ന​വും പോ​ലി​സ് പി​ടി​കൂ​ടി. പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​രു​മ​മു​ണ്ട ഇ​രു​നൂ​റ് മേ​രി​ലാ​ന്‍റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ കാ​ളി​കാ​വ് പൂ​ങ്ങോ​ട് വ​ട്ടു​ണ്ട കൊ​ട്ടാ​ര​ത്തി​ൽ സെ​യ്ദ​ല​വി​ക്കു​ട്ടി(33), കാ​ളി​കാ​വ് പൂ​ങ്ങോ​ട് ചി​റ്റ​യി​ൽ വാ​രി​യം​കു​ന്ന​ത്ത് അ​നീ​ഷ്(24) എ​ന്നി​വ​രെ​യാ​ണ് പോ​ത്തു​ക​ൽ എ​സ്ഐ കെ.​അ​ബ്ബാ​സും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ്് വ​ക​വെ​യ്ക്കാ​തെ ഇ​വി​ടെ കോ​ഴി മാ​ലി​ന്യം സ്ഥി​ര​മാ​യി നി​ക്ഷേ​പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് സ്റ്റേ​ഷ​നി​ൽ നി​ന്നും ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. കോ​ഴി​മാ​ലി​ന്യം എ​ത്തി​ച്ച വാ​ഹ​നം കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റി.