പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും കൂ​ട്ടി​ല​ങ്ങാ​ടി​യി​ലും ജ​ന​കീ​യ അ​ടു​ക്ക​ള സ​ജീ​വ​മാ​യി
Friday, March 27, 2020 10:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ ജ​ന​കീ​യ അ​ടു​ക്ക​ള, സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ക്ല​സ്റ്റ​ർ ത​ല​ത്തി​ൽ തുടങ്ങി. ന​ഗ​ര​സ​ഭ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​പു​ല​മാ​യ ജ​ന​കീ​യ അ​ടു​ക്ക​ള സം​വി​ധാ​നം സ​ജ്ജ​മാ​യ​ത്.
15 കു​ടും​ബ​ശ്രീ, ക​ണ്ടി​ജ​ൻ​സ് ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന സം​ഘം അ​ടു​ക്ക​ളയിൽ പ്ര​വ​ർ​ത്തിക്കുന്നു. ന​ഗ​ര​ത്തി​ലെ ഫൈ​സി ഹോ​ട്ട​ലി​ലെ പാ​ച​ക​ക്കാ​രാ​യ ര​ണ്ടു പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​യി​രം പേ​ർ​ക്കാ​ണ് ജ​ന​കീ​യ അ​ടു​ക്ക​ള​യി​ൽ ഇ​ന്ന​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത​ത്. പ​ട്ട​ണ​ത്തി​ലെ തെ​രു​വോ​ര​ങ്ങ​ളി​ലു​ള്ള​വ​ർ, ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ, വി​വി​ധ മേ​ഖ​ല​യി​ലെ അ​വ​ശ്യ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​വർക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 216 കേ​ന്ദ്ര​ങ്ങ​ളി​ൽ 3826 ഇതര സംസ്ഥാന തൊഴിലാളികളെയാണ്​് ലി​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ 1608 പേ​ർ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ലു​ട​മ​ക​ളു​ടെ​യും കീ​ഴി​ലെ മാ​സ​ശ​ന്പ​ള​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് ​തൊ​ഴി​ലു​ട​മ​ക​ൾ ത​ന്നെ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം.
ബാ​ക്കി 2218 തൊഴിലാളികൾക്ക് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് 139 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു. അ​ഞ്ചു​കി​ലോ അ​രി​യും പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, പ​യ​റു വ​ർ​ഗ​ങ്ങ​ൾ, എ​ണ്ണ, സോ​പ്പ്, മ​സാ​ല​പ്പൊ​ടി​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള 16 ഇ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന അ​ഞ്ചു പേ​ർ​ക്കു​ള്ള കി​റ്റു​ക​ളാ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ക്കാം. ചെ​യ​ർ​മാ​ന്‍റെ വാ​ട്ട്സ് ആ​പ്പ് ന​ന്പ​റി​ൽ സ​ന്ദേ​ശ​ങ്ങ​ളാ​യും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം.
ചെ​യ​ർ​മാ​ൻ: 9447175954, വാ​ട്ട്സ് ആ​പ്പ്: 7558961030. സെ​ക്ര​ട്ട​റി: 9447452720, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ: 9072953010, ദ്രു​ത​ക​ർ​മ സേ​ന 8129580055,ഹോം ​ഡെ​ലി​വ​റി: 7594910000, 9544 800369.

മ​ങ്ക​ട: കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡി​ലെ​യും 14 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ആ​ർ​ആ​ർ​ടി ക​മ്മി​റ്റി​ക​ൾ വ​ഴി​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം നടത്തുന്ന​ത്.
വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മ​ിറ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കാ​വ​ശ്യ​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ പോ​ലീ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ന​ൽ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റും​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് സ്കൂളി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.
ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ൾ സ്പോ​ണ്‍​ഷ​ർ​ഷി​പ്പി​ലൂ​ടെ​യാ​ണ് ക​ണ്ട​ത്തു​ന്ന​ത്.
ധാ​രാ​ളം പേ​ർ സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് സ​ലീം പ​റ​ഞ്ഞു.