മ​ന്പാ​ട് കോ​ള​ജി​ൽ സം​ഘ​ർ​ഷം
Thursday, February 27, 2020 12:44 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം.
കോ​ള​ജ്ഡേ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഡി​ജെ പാ​ർ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ നി​റു​ത്താ​ൻ അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ അ​ധ്യാ​പ​ക​ർ മൈ​ക്ക് ഓ​ഫാ​ക്കി. ഇ​തി​നി​ട​യി​ൽ ഇ​തി​നെ എ​തി​ർ​ത്ത വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​യി​ൽ ച​രി​ത്ര വി​ഭാ​ഗം അ​ധ്യ​പ​ക​നാ​യ യു.​അ​ബ്ദു​ൾ നാ​സ​ർ ക​ട​ന്നു​പി​ടി​ച്ചു എ​ന്നാ​രോ​പ​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​തെ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും പു​റ​ത്ത് വി​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തേ​ക്കു​ള്ള മെ​യി​ൻ ഗേ​റ്റ് പൂ​ട്ടി. ഇ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു, വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ച്ച ഗേ​റ്റി​ന്‍റെ പൂ​ട്ട് അ​ടി​ച്ചു പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ മാ​റ്റി ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും കോ​ള​ജി​ൽ നി​ന്നും പു​റ​ത്തു ക​ട​ത്തി.
ഇ​തി​നി​ട​യി​ൽ കോ​ള​ജി​ന് പു​റ​ത്തു നി​ന്നും ആ​രോ പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞു. വ​ണ്ടി​യു​ടെ വ​ശ​ത്തെ ചി​ല്ലു​ത​ക​ർ​ന്നു തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ൽ ആ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​യ ത​സ്നീം, ന​സീ​ഫ്, ബി​എ വി​ദ്യാ​ർ​ഥി ബാ​ദു​ഷ, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഷ്ഫാ​ക് അ​ലി, ന​സ​റു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.
നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, വ​ണ്ടൂ​ർ സി​ഐ അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റോ​ളം സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് കോ​ള​ജി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി പ്രി​ൻ​സി​പ്പാ​ളി​ന് ന​ൽ​കി പ​രാ​തി​യി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പി​രി​ഞ്ഞു പോ​യ​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.