പ്ര​ള​യം: ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു
Thursday, February 27, 2020 12:44 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 2019 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. വീ​ടും ഭൂ​മി​യും വാ​സ​യോ​ഗ്യ​മ​ല്ല എ​ന്ന പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​പ്പെ​ട്ട 562 കു​ടും​ബ​ങ്ങ​ളി​ൽ 462 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റു ല​ക്ഷം വീ​തം 27.72 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.
ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഓ​ഫീ​സി​ൽ അ​പേ​ക്ഷ​യും ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​വും സ​മ​ർ​പ്പി​ക്കു​ന്ന​മു​റ​യ്ക്ക് ഭൂ​മി​ക്കു​ള്ള തു​ക അ​നു​വ​ദി​ക്കും. ക​വ​ള​പ്പാ​റ സ്ഥി​തി ചെ​യ്യു​ന്ന പോ​ത്തു​ക​ൽ വി​ല്ലേ​ജി​ലെ 196 കു​ടും​ബ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​ണ് 562 കു​ടും​ബ​ങ്ങ​ളു​ടെ ലി​സ്റ്റ്.
ബാ​ക്കി വ​രു​ന്ന 100 കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം.​എ. യൂ​സ​ഫ​ലി സ്പോ​ണ്‍​സ​ർ ചെ​യ്ത 33 വീ​ടു​ക​ൾ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ ആ​റ് ല​ക്ഷം രൂ​പ വീ​തം നേ​ര​ത്തെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ബാ​ക്കി 67 കു​ടും​ബ​ങ്ങ​ൾ​ക്ക് കെ​യ​ർ​ഹോം പ​ദ്ധ​തി വ​ഴി വീ​ടു​ക​ൾ​ക്ക് ഭൂ​മി വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.
ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക് സ്പോ​ണ്‍​സ​ർ ചെ​യ്ത 34 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടു കൂ​ടി എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ത്ത ചെ​ന്പ​ൻ​കൊ​ല്ലി കോ​ള​നി ഒ​രു ടൗ​ണ്‍​ഷി​പ്പ് മാ​തൃ​ക​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കും.
വീ​ഗാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്ത അ​ഞ്ച് വീ​ടു​ക​ളു​ടെ പ​ണി ക​ഴി​ഞ്ഞ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18ന് ​പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി​യി​രു​ന്നു.
വീ​ടി​ന് മാ​ത്രം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ശ​ത​മാ​നം അ​നു​സ​രി​ച്ചു​ള്ള തു​ക വി​ത​ര​ണം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 80 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള തു​ക വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു.
ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ജി​ല്ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​വ​രു​ടെ വി​വ​ര​വും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ജി​ല്ല​യി​ൽ 18,937 കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ള​യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം 84ൽ 82 ​പേ​ർ​ക്കും മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​താ​മ​സി​ച്ച​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം 29,925 കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടി​ന് മാ​ത്രം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം 13,192 ൽ 9,530 ​കു​ടും​ബ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്ത​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു.