ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ
Wednesday, February 26, 2020 12:24 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് വ​ള​വ​ന്നൂ​ർ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച പേ​വാ​ർ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ​യും, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, പു​തു​താ​യി തു​ട​ങ്ങു​ന്ന നേ​ത്ര​രോ​ഗ ചി​കി​ത്സ വി​ഭാ​ഗം, സ്പോ​ട്സ് ആ​യു​ർ​വേ​ദ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ടം നാ​ളെ ന​ട​ക്കും.
പു​തു​താ​യി നി​ർ​മിച്ച പേ​വാ​ർ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി​യും കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​മ​മ്മു​ട്ടി എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. നേ​ത്ര​രോ​ഗ വി​ഭാ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​നും നി​ർ​വ്വ​ഹി​ക്കും, ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.