പൂരാഘോഷം: ക​ച്ച​വ​ട ലേ​ലം
Wednesday, February 26, 2020 12:21 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദേ​വ​സ്വം നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ക​ച്ച​വ​ട പി​രി​വു ന​ട​ത്താനുള്ള അ​വ​കാ​ശം മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രീ​ശൈ​ലം ഹാ​ളി​ൽ ലേ​ലം ചെ​യ്യും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 5000 രൂ​പ നി​ര​ത​ദ്ര​വ്യ​മാ​യി ദേ​വ​സ്വ​ത്തി​ൽ അ​ട​ക്ക​ണം.
ലേ​ലം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ ലേ​ല തു​ക മു​ഴു​വ​നോ, ആ​യ​തി​ന്‍റെ പ​കു​തി​യോ അ​പ്പോ​ൾ ത​ന്നെ അ​ട​യ്ക്ക​ണം. ബാ​ക്കി തു​ക​യ്ക്കു വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു ന​ൽ​ക​ണം.വി​വ​ര​ങ്ങ​ൾ​ക്കു ദേ​വ​സ്വം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു എ​കി​സ്ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജാ​മ്യം നി​ര​സി​ച്ചു

മ​ഞ്ചേ​രി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ിപ്പിച്ചതില്‌ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ട​യു​ട​മ​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. തി​രൂ​ർ സൗ​ത്ത് അ​ന്നാ​ര ക​ട​യ​ക്കോ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി (59)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2019 ഡി​സം​ബ​ർ 31നാ​ണ് പ്ര​തി​യെ തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.