അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ വ​ർ​ദ്ധി​ക്കു​ന്നു: പി​എം​എ​സി
Wednesday, February 26, 2020 12:21 AM IST
മ​ല​പ്പു​റം: അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് എ​ഗെ​ൻ​സ്റ്റ് ആ​ന്‍റി ക​റ​പ്്ഷ​ൻ (പി​എം​എ​സി) ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ചെ​ങ്ക​ല്ല്, ക​രി​ങ്ക​ല്ല് ക്വാ​റി​ക​ൾ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ പ​രി​സ്ഥി​തി​ക്ക് വ​ൻ കോ​ട്ടം ത​ട്ടു​ന്ന രീ​തി​യി​ൽ ഖ​ന​നം ന​ട​ത്തുക​യും,ലൈ​സ​ൻ​സു​ള്ള ക്വാ​റി​ക​ൾ സ​ർ​ക്കാ​രി​ന് റോ​യ​ൽ​റ്റി പോ​ലും ന​ൽ​കാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​കയാണ്.
ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി താ​ലൂ​ക്കു​ക​ളി​ൽ നൂ​റി​ല​ധി​കം അ​ന​ധി​കൃ​ത ക്വാ​റി​ക​ളാ​ണ് ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന​ത്. നെ​ടി​യി​രു​പ്പ് എ​ൻ​എ​ച്ച് കോ​ള​നി​യി​ലും പ​രി​സ​ര​ത്തു​മാ​യി 30 ല​ധി​കം ക്വാ​റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ സ​ർ​ക്കാ​രി​നു ല​ഭി​ക്കേ​ണ്ട റോ​യ​ൽ​റ്റി​യോ ന​ൽ​കാ​തെ​യാ​ണ് ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക, അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​വു​ട​മ​ക​ളെ​കൂ​ടി പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക, ക​ല്ല് പൊ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ക​ണ്ടു​കെ​ട്ടു​ക, ക​ല്ലു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ലു​ള്ള ക്വാ​റി​ക​ളു​ടെ നി​ജ​സ്ഥി​തി പൊ​തു​ജ​ന അ​റി​വി​ലേ​ക്കാ​യി പ​ര​സ്യ​പ്പെ​ടു​ത്തു​ക, ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് , റ​വ​ന്യു ഒൗ​ട്ട് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി.
പി​എം​എ​സി ജി​ല്ലാ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ കു​രു​ണി​യ​ൻ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഷം​സു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വി​ജി​ല​ൻ​സ് സ​മി​തി അം​ഗം കു​ഞ്ഞാ​ല​ൻ വെ​ന്നി​യൂ​ർ, ഡോ. ​പി.​പി സു​രേ​ഷ് കു​മാ​ർ, നി​സാ​ർ അ​ഹ​മ്മ​ദ്, ഡോ. ​പി. ശ​ശി, എം.​വി സ​ലാം പ​റ​വ​ണ്ണ, അ​ഷ്റ​ഫ് കു​ന്ന​ത്ത്, സി. ​സ​രി​താ ദേ​വി, എം. ​മൊ​യ്തീ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.