ക്രി​ക്ക​റ്റ്: മു​ത്തൂ​റ്റ് എ​റ​ണാ​കു​ള​ത്തി​നും ഗാ​ല​ക്സി പാ​ല​ക്കാ​ടി​നും വി​ജ​യം
Wednesday, February 26, 2020 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം ഘ​ട്ട പൂ​ൾ - ​ബി’ ലീ​ഗ് മ​ത്സ​ര​ത്തി​ൽ മു​ത്തൂ​റ്റ് ഇ​സി​സി​എ എ​റ​ണാ​കു​ളം 42 റ​ണ്‍​സി​ന് സ്വാ​ൻ​ട​ണ്‍​സ് എ​റ​ണാ​കു​ള​ത്തെ​യും ഗാ​ല​ക്സി സിസി പാ​ല​ക്കാ​ട് 102 റ​ണ്‍​സു​ക​ൾ​ക്കു ജോ​ളി റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് പൂ​ൾ - ബി ​മ​ത്സ​ര​ത്തി​ൽ രാ​വി​ലെ ജോ​ളി റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ, മു​ത്തൂ​റ്റ് ഇ​സി​സി ന്ധ​എ​ന്ധ എ​റ​ണാ​കു​ള​ത്തെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം സ്വാ​ൻ​ട​ണ്‍​സ് എ​റ​ണാ​കു​ളം ഗാ​ല​ക്സി സിസി പാ​ല​ക്കാ​ടി​നെ​യും നേ​രി​ടും.

പീ​ഡ​നം : മാ​താ​വി​നും കാ​മു​ക​നും
ജാ​മ്യ​മി​ല്ല

മ​ഞ്ചേ​രി: ഒ​ന്പ​തു​വ​യ​സുകാരിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മാ​താ​വും കാ​മു​ക​നും ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. മാ​താ​വി​ന്‍റെ കാ​മു​ക​ന്‌ വ​ളാ​ഞ്ചേ​രി വ​ലി​യ​കു​ന്ന് ചെ​ന്പ്ര​ൻ​മാ​രി​ൽ സു​രേ​ഷ് (30) ആ​ണ് ഒ​ന്നാം പ്ര​തി. 2019 മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ വ​ച്ച് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. വ​ളാ​ഞ്ചേ​രി സി​ഐ ടി. ​മ​നോ​ഹ​ര​നാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.