ക​ലോ​ത്സ​വം ന​ട​ത്തി
Sunday, February 23, 2020 11:56 PM IST
ക​രു​വാ​ര​കു​ണ്ട്: പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​വാ​ര​കു​ണ്ട് ഏ​രി​യ പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ലോ​ത്സ​വം ന​ട​ത്തി. കി​ഴ​ക്കേ​ത​ല റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ്ടി​ക്കാ​ട്, തു​വ്വൂ​ർ, ക​രു​വാ​ര​ക്കു​ണ്ട്, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് കോ​ഴ്സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​റു​പ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​വാ​ര​കു​ണ്ട് ഏ​രി​യ ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.ക​വി വി​ജ​യ​ൻ ക​രു​വാ​ര​ക്കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.