നൗ​ഫ​ലും സൈ​നു​ൽ ആ​ബി​ദും ചെ​സ് ചാ​ന്പ്യ​ൻ​മാ​ർ
Saturday, February 22, 2020 10:44 PM IST
തി​രൂ​ർ : മ​ല​പ്പു​റം ചെ​സ്് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രൂ​ർ ചെ​സ് അ​ക്കാ​ഡ​മി​യി​ൽ ന​ട​ത്തി​യ ജി​ല്ലാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നൗ​ഫ​ൽ വ​ളാ​ഞ്ചേ​രി ചാ​ന്പ്യ​നാ​യി. അ​ഞ്ച് റൗ​ണ്ടു​ക​ളു​ള്ള മ​ത്സ​ര​ത്തി​ൽ 4.5 പോ​യി​ന്‍റ് നേ​ടി​യാ​ണ് നൗ​ഫ​ൽ ചാ​ന്പ്യ​നാ​യ​ത്.

ലി​റ്റി​ൽ ഫ്ള​വ​ർ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി വ​ളാ​ഞ്ചേ​രി​യി​ലെ മു​ഖ്യ ചെ​സ് പ​രി​ശീ​ല​ക​നാ​ണ് നൗ​ഫ​ൽ. പ്ര​ഭാ​ഷ് തി​രൂ​ർ, സു​ബൈ​ർ പ​ര​പ്പ​ന​ങ്ങാ​ടി, വാ​സു​ദേ​വ​ൻ വെ​ട്ടം, ഗ​ഫൂ​ർ പ​ര​പ്പ​ന​ങ്ങാ​ടി, ജ​മാ​ൽ തി​രൂ​ർ, സൈ​ത​വ​ലി കോ​ട്ട​ക്ക​ൽ, സു​ധീ​ർ ബി.​പി അ​ങ്ങാ​ടി, ആ​ഷി​ഖ് പൊ​ന്നാ​നി, റം​ഷി​ദ് പൊ​ന്നാ​നി എ​ന്നി​വ​ർ ര​ണ്ടു മു​ത​ൽ പ​ത്തു വ​രെ സ്ഥാ​ന​ങ്ങ​ൽ ക​ര​സ്ഥ​മാ​ക്കി.

ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സൈ​നു​ൽ ആ​ബി​ദ് ബി.​പി അ​ങ്ങാ​ടി ചാ​ന്പ്യനാ​യി. അ​ഞ്ച് റൗ​ണ്ടു​ള്ള മ​ത്സ​ര​ത്തി​ൽ നാ​ലു പോ​യി​ന്‍റ് നേ​ടി​യാ​ണ് സൈ​നു​ൽ ആ​ബി​ദ് ചാ​ന്പ്യ​നാ​യ​ത്. റേ​ഷ​ൻ വ്യാ​പാ​രി ആ​രി​ഫി​ന്‍റെ​യും ജാ​സ്മി​ന്‍റെ​യും മ​ക​നും തി​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ് സൈ​നു​ൽ .

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ മ​ല​പ്പു​റം ഡി​സ്ട്രി​ക് ചെ​സ് അ​സോ​സി​യേ​ഷ​ൻ (എം​ഐ​ഡി​സി​എ) സെ​ക്ര​ട്ട​റി ജ​മാ​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഹ​മീ​ദ് കൈ​നി​ക്ക​ര വി​ജ​യി​ക​ൾ​ക്ക്കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ്പെ​ഷ​ൽ കി​റ്റുകളും വി​ത​ര​ണ​ം ചെയ്തു. അ​ബ്ദു​ൾ ഗ​ഫൂ​ർ പ​ര​പ്പ​ന​ങ്ങാ​ടി, പി.​കെ ക​മ​റു​ദീ​ൻ, ആ​രി​ഫ്, സു​ധീ​ർ, പ്ര​ബാ​ഷ്, തി​രൂ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.