ന​വ​കേ​ര​ള വി​ക​സ​ന​ത്തി​ൽ റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ ച​രി​ത്രം സൃ​ഷ്ടി​ക്കും: മ​ന്ത്രി
Saturday, February 22, 2020 10:42 PM IST
മ​ല​പ്പു​റം: ചേ​ളാ​രി എ​കെ​എ​ൻ​എം പോ​ളി​ടെ​ക്നി​ക്കി​ൽ ന​ട​ത്തു​ന്ന അ​സാ​പി​ന്‍റെ റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ മ​ന്ത്രി കെ.​ടി ജ​ലീ​ൽ സ​ന്ദ​ർ​ശി​ച്ചു. ന​വ​കേ​ര​ള വി​ക​സ​ന​ത്തി​ൽ റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ പു​തി​യ ച​രി​ത്രം സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​റ​ക്ക​മൊ​ഴി​ഞ്ഞു 36 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ഹാ​ക്ക​ത്തോ​ണ്‍ ടീ​മു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി. ഇ​തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി അി​റ​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജെ.​എ​സ് സു​രേ​ഷ്കു​മാ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൾ ജ​ബാ​ർ അ​ഹ​മ്മ​ദ്, അ​സാ​പ് പോ​ളി​ടെ​ക്നി​ക് മേ​ധാ​വി ടി.​വി ഫ്രാ​ൻ​സി​സ്, റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ സം​ഘാ​ട​ക സ​മി​തി അം​ഗം എ​സ്. അ​ൻ​വ​ർ, ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​കെ മ​നു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.