സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
Saturday, February 22, 2020 10:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റോ​റി​യ​സ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റീ​ന നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്് ടി.​കെ സ​ദ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ അ​ഞ്ജു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സി.​പി. അ​ബ്ദു​ള്ള, ജാ​ഫ​ർ, ജ​ല​ജ, ച​ന്ദ്രി​ക വേ​ലാ​യു​ധ​ൻ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 19,60,000 രൂ​ച ചെ​ല​വി​ൽ 89 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് തു​ക ന​ൽ​കി​യ​ത്.