എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കില്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം: സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ
Saturday, February 22, 2020 10:42 PM IST
മ​ല​പ്പു​റം : കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മ​വും സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട്ടി​മ​റി​ക്കാ​ന്‌ നടത്തുന്ന നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​രു​ടെ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വി​ല നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, സു​പ്രീം കോ​ട​തി വി​ധി​ന്യാ​യ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, കെ​ഇ​ആ​ർ നി​യ​മം അ​നു​സ​രി​ച്ച് നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രു​ടെ അം​ഗീ​കാ​ര​വും ശ​ന്പ​ള​വും ന​ൽ​കു​ക, സ​ന്പൂ​ർ​ണ നി​യ​മ​ന നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ ത​സ്തി​ക നി​ർ​ണ​യ​വും അം​ഗീ​കാ​ര​വും സെ​ക്ര​ട്ടേറി​യ​റ്റി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, 20 വ​ർ​ഷ​മാ​യി ത​ട​ഞ്ഞു​വ​ച്ച മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് സ​മ​യ​ത്തി​ന് ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 27 ന് ​രാ​വി​ലെ ജി​ല്ല​യി​ലെ എ​ല്ലാ എ​ൽ​പി , യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ടി​ടി​ഐ തു​ട​ങ്ങി​യ മാ​നേ​ജ​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ കേ​ര​ള പ്രൈ​വ​റ്റ് (എ​യ്ഡ​ഡ്) സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ലീ​ഗ​ൽ വിം​ഗ് ചെ​യ​ർ​മാ​ൻ കാ​ടാ​ന്പു​ഴ മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​കെ ഹാ​ഷിം കോ​യ ത​ങ്ങ​ൾ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് പ​ട്ട​ർ​കു​ളം, മാ​റാ​ക്ക​ര നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, നാ​രാ​യ​ണ​ൻ ചേ​ലേ​ന്പ്ര, അ​സീ​സ് പ​ന്ത​ല്ലൂ​ർ, മോ​ഹ​ന​കൃ​ഷ്ണ​ൻ തേ​ഞ്ഞി​പ്പ​ലം, മൂ​സ മ​റ്റ​ത്തൂ​ർ, ബി​ജു മേ​ലാ​റ്റൂ​ർ, കെ.​ടി ചെ​റി​യ മു​ഹ​മ്മ​ദ്, റം​ല താ​ളി​പ്പാ​ടം, അ​ഹ​മ്മ​ദ് കു​ട്ടി മ​ന്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.