മ​ല​പ്പു​റ​ത്തു ര​ണ്ടി​ട​ങ്ങ​ളി​ൽ ബൈ​ക്ക​പ​ക​ടം ര​ണ്ടു പേ​ർ മ​രി​ച്ചു
Saturday, February 22, 2020 9:10 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത കോ​ട്ട​യ്ക്ക​ൽ ച​ങ്കു​വെ​ട്ടി ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ കോ​ള​ജ് പ​ടി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​ർ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വ​ട​ക​ര ഒ​ഞ്ചി​യം ചാ​മ​ക്കു​ന്നു​മ്മ​ൽ സാ​ലി​ഹി​ന്‍റെ മ​ക​ൻ സെ​യ്ത് മു​ഹ​മ്മ​ദ് സ​ഹ​ൽ സാ​ലി​ഹ് (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ സ​ഹ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

യാ​ത്ര​ക്കാ​രും പോ​ലീ​സും ചേ​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. കോ​ട്ട​ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. താ​നൂ​ർ ഒ​ട്ടും​ക​ട​പ്പു​റ​ത്ത് സി. ​സി​ദി​ഖ് പ​ള്ളി​യു​ടെ സ​മീ​പ​ത്ത് കു​ഞ്ഞാ​യ​ന്‍റ പു​ര​ക്ക​ൽ അ​ബ്ദു​റ​ഹി​മാ​ന്‍റെ മ​ക​ൻ ജു​നൈ​സ് (18)ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​നും കാ​ൽ​ന​ട​ക്കാ​ര​നാ​യ ആ​വി​യി​ൽ ബീ​ച്ചി​ലെ സ​ജീ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​നൂ​ർ ഭാ​ഗ​ത്തു നി​ന്നു പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്കു വ​രു​ന്ന ബൈ​ക്ക് ആ​വി​യി​ൽ ബി​ച്ച് ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​വ​ർ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​നാ​യി യാ​ത്ര തി​രി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ജു​നൈ​സി​ന്‍റെ മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.