ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു
Saturday, February 22, 2020 12:16 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം മ​ര​ത്തി​ൻ​ക​ട​വി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന മ​ദ്ര​സ​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് സ്വ​ലാ​ഹു​ദ്ധീ​ൻ ഫൈ​സി, മ​ഹ​ല്ല് സെ​ക്ര​ട്ട​റി പാ​റ​മ്മ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി, പ്ര​സി​ഡ​ന്‍റ് വി.​കെ.​കു​ഞ്ഞാ​പ്പ, മാ​ഞ്ചേ​രി ഹ​സ​ൻ ഹാ​ജി, സു​ന്നീ മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി വാ​പ്പ​നു ഹാ​ജി, എ​സ്ക​ഐ​സ്എ​സ്എ​ഫ് മൂ​ത്തേ​ടം ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ അ​ൻ​സ്വ​രി, സെ​ക്ര​ട്ട​റി ഇ​ഹ്സാ​നു​ൽ​ഹ​ഖ് വാ​ഫി, എ​സ്വൈ​എ​സ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​നീ​ർ കാ​വു​ങ്ങ​ൽ, മൂ​ത്തേ​ടം റെ​യ്ഞ്ച് മ​ദ്ര​സ മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മാ​നു ചെ​മ്മം​തി​ട്ട, ഹാ​ഫി​സ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.