നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, February 22, 2020 12:16 AM IST
നി​ല​ന്പൂ​ർ: നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം ര​ണ്ടാ​മ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ച​ന്ത​ക്കു​ന്ന് ജി​എം​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് നി​ല​ന്പൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി ജി​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്ന് വി​വി​ധ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും ഗോ​ത്ര​ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സ​മ്മേ​ള​ന ന​ഗ​രി​യാ​യ ച​ന്ത​ക്കു​ന്ന് ജി​എം​എ​ൽ​പി സ്കൂ​ളി​ൽ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ര​ള ഫോ​ക്ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി.​ജെ.​കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​ന ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രു​മു​ൾ​പ്പെ​ടെ 200 പേ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​പാ​ട്ടു​രാ​വും അ​ര​ങ്ങേ​റും. സ​മ്മേ​ള​ന വി​ജ​യ​ത്തി​നാ​യി 501 അം​ഗ സം​ഘാ​ട​ക സ​മിതി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട്ട​പ്പെ​ട്ട ജി​ല്ല​യി​ലെ മൂ​ന്ന് ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് വീ​ടു നി​ർ​മി​ച്ച് ന​ൽ​കാ​ൻ ത​ല ചാ​യ്ക്കാ​ൻ ഒ​രി​ടം എ​ന്ന പ​ദ്ധ​തി​യും സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ത​മാ​യ കൂ​ട്ടാ​യ്മ​യി​ൽ 2000-ത്തോ​ളം അം​ഗ​ങ്ങ​ൾ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 14 ജി​ല്ല​ക​ളി​ലും ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ഗോ​ത്ര​മൊ​ഴി, ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​ജി ക​രി​ക്കാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​സാ​ദ് ചെ​ന്പ്ര​ശേ​രി, വി​ജേ​ഷ് പ​ര​പ്പ​ന​ങ്ങാ​ടി, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ജ​യ​രാ​ജ് ത​ണ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.