വി​ക​സ​ന സെ​മി​നാ​ർ
Saturday, February 22, 2020 12:14 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ലെ​സ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 2020-21 പ​ദ്ധ​തി​യി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
5.62 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക. വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്, പി.​പ്ര​മീ​ള, ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ തോ​പ്പി​ൽ ചേ​ക്കു, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, നി​ർ​വ​ഹ​ണ സ​മി​തി ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.