ക​ളി​ക്ക​ള​ങ്ങ​ളി​ൽ സൗ​ഹൃ​ദ ല​ഹ​രി നി​റ​ച്ച് വി​മു​ക്തി യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​രം
Saturday, February 22, 2020 12:14 AM IST
നി​ല​ന്പൂ​ർ: യൂ​ത്ത് സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. വി​മു​ക്തി തൊ​ണ്ണൂ​റു​ദി​ന തീ​വ്ര​യ​ത്ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ വി​മു​ക്തി മി​ഷ​ൻ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​വാ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​ത്ത് സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ൽ ന​ട​ന്ന​ത്. മു​ൻ കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ ആ​സി​ഫ് സ​ഹീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്രി​ൻ​സി​പ്പ​ൽ ഒ.​പി.​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​മീ​റ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി.​സ​ജി​മോ​ൻ, വി​മു​ക്തി മി​ഷ​ൻ മാ​നേ​ജ​ർ കെ.​ആ​ർ. ബാ​ബു, വി​മു​ക്തി പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ നാ​ല് വ​നി​താ ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടെ 60ൽ ​അ​ധി​കം ടീ​മു​ക​ൾ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര പ​രി​പാ​ടി ആ​റു ക്ല​സ്റ്റ​റു​ക​ളാ​യാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​ൽ 600ൽ ​അ​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
ര​ണ്ടാ​മ​ത്തെ ക്ല​സ്റ്റ​ർ മ​ത്സ​രം ഫെ​ബ്രു​വ​രി 24ന് ​എ​ള​ങ്കൂ​ർ ശ്രീ ​ശാ​സ്താ കോ​ള​ജി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 25ന് ​മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, 26ന് ​ക​ട​ക​ശേ​രി ഐ​ഡി​യ​ൽ കോ​ള​ജ്, 27ന് ​കൊ​ണ്ടോ​ട്ടി ബ്ലോ​സം കോ​ള​ജ്, 28ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. മാ​ർ​ച്ച് ആ​ദ്യ​വാ​രം ജി​ല്ലാ​ത​ല മ​ത്സ​രം മ​ല​പ്പു​റ​ത്ത് വ​ച്ച് ന​ട​ത്തു​ന്നു.
ഇന്നലെ ന​ട​ന്ന ആ​ദ്യ ക്ല​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ താ​ലൂ​ക്കി​ലെ എ​ട്ടു കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ കോ​ള​ജ് റ​ണ്ണേ​ഴ്സും അ​മ​ൽ കോ​ളേ​ജ് വി​ജ​യി​ക​ളു​മാ​യി. വി​ജ​യി​ക​ൾ​ക്ക് വി​മു​ക്തി മെ​ഡ​ലും ട്രോ​ഫി​ക​ളും വി​മു​ക്തി പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​ഹ​രി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​വി.​ജ​യ​പ്ര​കാ​ശ്, ഡോ.​മ​ൻ​സൂ​ർ അ​മീ​ൻ, ഡോ. ​ജി​നോ. പി.​വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​സം​ഗി​ച്ചു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി.​സു​രേ​ഷ് ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ബു ജ​യിം​സ്, സി.​ടി.​ഹ​ഷീ​ഖ്, ജി.​അ​ഭി​ലാ​ഷ്, ഇ.​പ്ര​വീ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.