മു​മ്മു​ള്ളി പി​എ​ച്ച്സി​യി​ൽ ദ​ന്ത ഒ​പി തു​ട​ങ്ങി
Saturday, February 22, 2020 12:14 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​മ്മു​ള്ളി അ​ർ​ബ​ൻ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ദ​ന്ത​വി​ഭാ​ഗം ഒ​പി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ പി.​ഷേ​ർ​ളി മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, മും​താ​സ് ബാ​ബു, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, മു​ജീ​ബ് ദേ​വ​ശേ​രി, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, അ​സ​റ​ത്ത്, സു​രേ​ഷ് പാ​ത്തി​പ്പാ​റ, എ​ൻ.​വേ​ലു​ക്കു​ട്ടി, പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​.ബ്യൂ​ലി വ​ർ​ഗീ​സ്, ഡോ. ​വി.​പി.​ആ​യി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​രു ഡോ​ക്ട​റും ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​മാ​യി തു​ട​ങ്ങി​യ ഈ ​ആ​രോ​ഗ്യ കേ​ന്ദ്രം നി​ല​വി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രും നാ​ല് ജീ​വ​ന​ക്കാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ദി​വ​സേ​ന 250ഓ​ളം പേ​ർ ഒ​പി​യി​ൽ എ​ത്തു​ന്നു​ണ്ട്. ല​ഹ​രി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി സൈ​ക്യാ​ട്രി വി​ഭാ​ഗ​വും സെ​ക്കോ​ള​ജി വി​ഭാ​ഗ​വും ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.
മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ഒ​രു പ​ക​ൽ കേ​ന്ദ്ര​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.
ദ​ന്ത​വി​ഭാ​ഗം ഒ​പി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ, ക​രു​ളാ​യി, ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കും.
തു​ട​ക്ക​ത്തി​ലെ ഒ​രു​മാ​സം എ​ല്ലാ ദി​വ​സ​വും പി​ന്നീ​ട് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും ദ​ന്ത വി​ഭാ​ഗം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ക​ണ്ണു പ​രി​ശോ​ധ​ന​ക്കു​ള്ള സം​വി​ധാ​ന​വും എ​ല്ലാ വി​ഭാ​ഗം ലാ​ബ് പ​രി​ശോ​ധ​ന​യും നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.