കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ജാ​മ്യം നി​ഷേ​ധി​ച്ചു
Friday, February 21, 2020 2:24 AM IST
മ​ഞ്ചേ​രി : പി​താ​വി​നെ അ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ മ​ക​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. കു​നി​യി​ൽ കീ​ഴു​പ​റ​ന്പ് പു​ൽ​പ്പ​റ​ന്പി​ൽ ഫ​സ​ലു​ള്ള എ​ന്ന ബാ​പ്പു​വി (40)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.
നാ​ലി​നു വൈ​കിട്ട് 7.45നാ​ണ് സം​ഭ​വം. കീ​ഴു​പ​റ​ന്പ് ത​ട​പ്പ​റ​ന്പി​ൽ ചോ​യ​ക്കാ​ട് അ​ബു​ബ​ക്ക​റി​ന്‍റെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി (62) യാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഷൗ​ത്ത​ക്ക​ലി​യെ പ്ര​തി​ക​ൾ പ​ട്ടി​ക​വ​ടി കൊ​ണ്ടും മ​റ്റും അ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ക​നാ​യ ഫാ​യി​സ്.