സി​പി​ഐ മ​ത​നി​ര​പേ​ക്ഷ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, February 21, 2020 2:22 AM IST
മ​ല​പ്പു​റം: മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കു​ന്ന​തി​നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​തി​നും വേ​ണ്ടി സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്ന ഗോ​വി​ന്ദ് പ​ൻ​സാ​രെ​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ലെ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കി​ട്ട് സി​പി​ഐ മ​ത​നി​ര​പേ​ക്ഷ സ​ദ​സ്് സം​ഘ​ടി​പ്പി​ച്ചു.
രാ​ഷ്ടീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ന​രി​പ​റ​ന്പി​ൽ ന​ട​ന്ന സം​ഗ​മം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​പി സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ന​ൻ മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ ഉ​ദ​യ​ൻ, എം.​കെ സ​ലീം, ഇ.​വി അ​നീ​ഷ്, പ്ര​ഭാ​ക​ര​ൻ ന​ടു​വ​ട്ടം, സു​ബ്ര​മ​ണ്യ​ൻ ത​വ​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തി​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ത​നി​ര​പേ​ക്ഷ​സം​ഗ​മം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ളൂ​ർ പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​കു​ഞ്ഞി​മൂ​സ, കെ. ​ഹം​സ, പി.​പി അ​ർ​ഷാ​ദ്, സി. ​അ​റ​മു​ഖ​ൻ, പി. ​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു .ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. എം. ​ദി​നേ​ശ​ൻ, കെ.​പി ഹ​രീ​ഷ്കു​മാ​ർ, ര​ജീ​ഷ്കാ​ടാ​യി​ൽ, ബൈ​ജു അ​രി​ക്കാ​ഞ്ചി​റ, അ​ബ്ദു​ൾ​ഖാ​ദ​ർ കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ളി​യം​ങ്കോ​ട് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​പി സു​നീ​ർ, പി.​കെ കൃ​ഷ്ണ​ദാ​സ്, ഷാ​ജി​റ മ​നാ​ഫ്, എ.​കെ ജ​ബാ​ർ, ടി.​പി ഹ​നീ​ഫ, സു​ബൈ​ദ, കെ.​കെ ബാ​ല​ൻ, ടി. ​അ​ബ്ദു എ​ന്നി​വ​ർ പ്രസംഗിച്ചു. എല്ലായിട​ങ്ങ​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.