ഭാ​ര്യ​ വീ​ട്ടി​ൽ യു​വാ​വിന്‍റെ മരണം: ഭാ​ര്യ​യെ​യും ബ​ന്ധു​ക്ക​ളെ​യും നു​ണ പ​രി​ശോ​ധ​ന ന​ട​ത്തും
Thursday, February 20, 2020 12:44 AM IST
കൊ​യി​ലാ​ണ്ടി: യു​വാ​വ് ഭാ​ര്യ​വീ​ട്ടി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ​യും അ​ഞ്ച് ബ​ന്ധു​ക്ക​ളെ​യും ഈ ​ആ​ഴ്ച നു​ണ​പ​രി​ശോ​ധ​യ്ക്ക് വി​ധേ​യ​മാ​ക്കും. മു​ക്കം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കു യു​വാ​വി​ന്‍റെ ബ​ന്ധു​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. 2015 ത​ല​ക്കു​ള​ത്തൂ​ർ​മ​ങ്ക​രം ക​ണ്ടി മീ​ത്ത​ൽ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ പ്ര​ജീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ സത്യം പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് പ്ര​ഭാ​ക​ര​ൻ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ സു​നി​ത​യെ​യും അ​ഞ്ച് ബ​ന്ധു​ക്ക​ളെ​യും കേ​സി​ൽ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. 2015 ജൂ​ൺ നാ​ലി​നാ​ണ് പ്ര​ജീ​ഷ് ഭാ​ര്യ സു​നി​ത​യു​ടെ അ​മ്മാ​യി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഓ​മ​ശേ​രി കൂ​ത്തം പ​റ​മ്പ് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ വീ​ട്ടി​ൽ പോ​യ​ത്. അ​വി​ടെ വച്ച് പ്ര​ജീ​ഷ് ദു​രൂ​ഹ സാ​ഹ​ച്ച​ര്യ​ത്തി​ൽ​ മ​രി​ച്ചു. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്ത് കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ആ​ർ. ഹ​രി​ദാ​സ​ന് പ​രാ​തി ന​ൽ​കി. മൊ​ഴി​ക​ളി​ലെ വൈ​രു​ദ്ധ്യം ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യു​ടെ നീ​ക്കം.