അ​രീ​ക്കോ​ട്-​പു​ത്ത​ലം - കൈ​പ്പ​ക്കു​ളം റോ​ഡ് ന​വീ​ക​ര​ണം പുരോഗമിക്കുന്നു
Thursday, February 20, 2020 12:44 AM IST
മ​ല​പ്പു​റം: കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​രീ​ക്കോ​ട്-​പു​ത്ത​ലം - കൈ​പ്പ​ക്കു​ളം റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. പൊ​തു​മാ​ര​മ​ത്ത് വ​കു​പ്പി​ന്‍റെ എ​ഴു​പ​ത്തി​യേ​ഴ് ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണമാണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഡ്രയ്നേ​ജോ​ടു കൂ​ടി​യ 117 മീ​റ്റ​ർ റോ​ഡ് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് പൂ​ർ​ത്തി​യാ​ക്കി. 35 ല​ക്ഷം രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ടത്തിന്‍റെ ചെ​ല​വ്.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പു​ത്ത​ലം ജംം​ഗ്ഷ​നി​ലെ 100 മീ​റ്റ​ർ റോ​ഡ് ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കലുങ്ക് ഡ്രയ്നേ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 42,00,000 രൂ​പ​യാ​ണ് ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ചെ​ല​വ്.