വ​ട​ക്ക​ൻ പാ​ലൂ​ർ-​ചീ​നി​ച്ചോ​ട് ക​നാ​ൽ റോ​ഡ് തു​റ​ന്നു
Thursday, February 20, 2020 12:42 AM IST
മ​ല​പ്പു​റം: വ​ട​ക്ക​ൻ പാ​ലൂ​ർ ചീ​നി​ച്ചോ​ട് ക​നാ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു മീ​റ്റ​ർ വീ​തി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വ​ട​ക്ക​ൻ പാ​ലൂ​ർ ചീ​നി​ച്ചോ​ട് ക​നാ​ൽ റോ​ഡി​ൽ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഒ​രേ സ​മ​യം ക​ട​ന്നു പോ​കാ​ൻ പ്ര​യാ​സ​​മാ​യി​രു​ന്നു. എ​തി​ർ ദി​ശ​യി​ലേ​ക്കു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ഗ​താ​ഗ​തക്കു​രു​ക്ക് പ​തി​വാ​യി​രു​ന്നു.
എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ലൂ​ടെ 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നവീകരിച്ചത്. റോ​ഡി​ന്‍റെ വീ​തി ആ​റു മീ​റ്റ​റാ​ക്കി കൂട്ടി. റോ​ഡി​നു കൈ​വ​രി നി​ർ​മി​ക്കു​ക​യും മ​റ്റു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.