സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, February 20, 2020 12:41 AM IST
നി​ല​ന്പൂ​ർ: ഇം​ഗ്ലീ​ഷ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന അ​മ​ൽ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ലി​റ്റ​റ​റി ക്വി​സ്, പ്ര​സം​ഗം, ത​ത്സ​മ​യ പ​രി​ഭാ​ഷ, ക​വി​ത, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്രാ​ഫി, ക​വി​താ​ലാ​പ​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ ഇ​രു​പ​തോ​ളം ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ര​ണ്ടാം ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സാ​ഹി​ത്യ സ​മ്മേ​ള​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നി​ഷാ​ദ് റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ നാ​ട​ക അ​ഭി​നേ​ത്രി നി​ല​ന്പൂ​ർ ആ​യി​ഷ, സാ​ഹി​ത്യ അ​ക്കാ​ദി അ​വാ​ർ​ഡ് ജേ​താ​വ് ബീ​രാ​ൻ കു​ട്ടി, സി​നി​മ സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​കൃ​ഷ​ണ​ൻ ആ​വ​ള എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ അ​യി​രി​ക്കും. ക​വി വി​മീ​ഷ് മ​ണി​യൂ​ർ, ഡോ. ​മി​നി പ്ര​സാ​ദ്, മു​നീ​ർ അ​ഗ്ര​ഗാ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.