കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മു​റി​ച്ചതില്‌ പ്ര​തി​ഷേ​ധം
Wednesday, February 19, 2020 1:01 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം ടി​കെ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ വ​ന​പാ​ല​ക​ർ മു​റി​ച്ച​തി​ൽ വ​ൻ​ജ​ന​പ്ര​തി​ഷേ​ധം. വ​ന​പാ​ല​ക​രെ ജ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വ​ച്ചു. അ​ര ഇ​ഞ്ചി​ൽ കൂ​ടു​ത​ൽ വ​ണ്ണ​മു​ള്ള പൈ​പ്പു​ക​ൾ പു​ഴ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം എ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് വ​ന​പാ​ല​ക​ർ അ​ര ഇ​ഞ്ച് പൈ​പ്പു​ക​ൾ ഉ​ൾ​പ്പ​ടെ മു​റി​ച്ച് മാ​റ്റി​യ​ത്. ഇ​തെ തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം നി​ല​ച്ച​ത്. കു​ടി​വെ​ള്ളം നി​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വ​ന​പാ​ല​ക​രെ ത​ട​ഞ്ഞ് വെ​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടൂ​കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും പ്ര​ശ്നം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ർ കെ.​രാ​കേ​ഷും സം​ഘ​വു​മാ​യും നാ​ട്ടു​കാ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.
അ​ര ഇ​ഞ്ച് വ​രെ​യു​ള്ള പൈ​പ്പു​ക​ൾ പു​ന​സ്ഥാ​പി​ച്ച് കൊ​ടു​ക്കാം എ​ന്നും ഇ​ന്ന് കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്ക​റി​ൽ വെ​ള്ളം എ​ത്തി​ക്കാം എ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഉ​റ​പ്പ് കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞ് പോ​യ​ത്. എ​ന്നാ​ൽ വ​ലി​യ പൈ​പ്പു​ക​ൾ മാ​ത്ര​മേ ത​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യി​ട്ടു​ള്ളൂ എ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ നി​ല​പാ​ട്. പ്ര​ശ്നം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രോ​ട് പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​രം​ഭി​ക്കു​ന്ന​തി​നെ​കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.