മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം തൊ​ഴി​ലാ​ളി​ക​ൾ സ​മ​രത്തിൽ
Wednesday, February 19, 2020 12:59 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ആ​ർ​ത്ത​ല എ​സ്റേ​റ്റി​ലെ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​യി​ൽ നി​ന്നും ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ത്ത എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം തു​ട​ങ്ങി. ഇ​രു​നൂ​റി​ൽ പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ർ​ത്ത​ല എ​സ്റ്റേ​റ്റി​ന് സ​മീ​പ​മു​ള്ള പ​ന്ത​ലി​ൽ സ​മ​രം ചെ​യ്യു​ന്ന​ത്.
ആ​ർ​ത്ത​ല എ​സ്റ്റേ​റ്റി​ലെ മ​രം മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി ഇ​ത​ര​ജി​ല്ല​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജ് പ​രി​ധി​യി​ലെ ലേ​ബ​ർ കാ​ർ​ഡും മ​റ്റു അ​നു​ബ​ന്ധ രേ​ഖ​ക​ളും ഉ​ള്ള ഇ​രു​നൂ​റി​ൽ പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​തു​മൂ​ലം തൊ​ഴി​ലി​ല്ലാ​താ​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ മാ​സം മ​രം മു​റി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​സാ​ധ്യ​ത വ​രെ എ​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് ക​രു​വാ​ര​ക്കു​ണ്ടി​ലെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മ​രം​മു​റി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക്ക് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ന്ത​ൽ കെ​ട്ടി​യു​ള്ള സ​മ​രം തൊ​ഴി​ലാ​ളി​ക​ൾ ആ​രം​ഭി​ച്ച​ത്.
.പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ മ​രം​മു​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് സ​മ​ര​ക്കാ​ർ.
പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് സ​മ​ര​ക്കാ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​യ്ക്ക് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ത​യാ​റ​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.
അ​തേ​സ​മ​യം ക​രു​വാ​ര​കു​ണ്ടി​ലെ മ​രം മു​റി തൊ​ഴി​ലാ​ളി​ക​ൾ അ​ന്യാ​യ കൂ​ലി​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​മി​ത വേ​ത​നം ന​ൽ​കി മ​രം മു​റി​പ്പി​ച്ചു​ക​ട​ത്തി​യാ​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​മ​ക​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​ന​ൽ​കാ​ൻ മ​റ്റു​വ​ഴി​ക​ൾ തേ​ടേ​ണ്ടി വ​രു​മെ​ന്ന് ക​ർ​ഷ​ക​രും വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ലി വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് എ​സ്റ്റേ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ലെ​ന്നും ഉ​ട​മ​ക​ൾ ചൂ​ണ്ടി​കാ​ട്ടു​ന്നു.