കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ഒ​രാ​ൾ മാ​ത്രം
Monday, February 17, 2020 12:45 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ഒ​രാ​ൾ മാ​ത്രം.
രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച 12പേ​രെ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്കി. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 241 പേ​രു​ൾ​പ്പെ​ടെ 242 പേ​രാ​ണ് ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ജി​ല്ല​യി​ൽ നി​ന്ന​യ​ച്ച 44 സാ​ന്പി​ളു​ക​ളി​ൽ 43 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​വ​ർ​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ആ​ശ​ങ്ക​യ​ക​ലു​ന്പോ​ഴും ജാ​ഗ്ര​ത തു​ട​രും. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രും അ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ക​ണ്‍​ട്രോ​ൾ സെ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ ജി​ല്ലാ​ത​ല കൊ​റോ​ണ പ്ര​തി​രോ​ധ മു​ഖ്യ സ​മി​തി വി​ല​യി​രു​ത്തി.