വി​ക​സ​ന​ത്തി​നു ജ​ന​കീ​യ പ​ങ്കാ​ളി​ത്തം വേ​ണം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ
Monday, February 17, 2020 12:45 AM IST
നി​ല​ന്പൂ​ർ: സ​ർ​ക്കാ​ർ മാ​ത്രം ന​ട​പ്പാ​ക്കേ​ണ്ട​ത​ല്ല നാ​ടി​ന്‍റെ വി​ക​സ​ന​മെ​ന്നും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​തോ​ടെ ന​ട​പ്പാ​ക്കു​ന്പോ​ഴാ​ണ് വി​ക​സ​നം യ​ഥാ​ർ​ഥ ല​ക്ഷ്യം കാ​ണു​ന്ന​തെ​ന്നും ഗ​താ​ഗ​ത ്പു മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. മു​ൻ ആ​രോ​ഗ്യ മ​ന്ത്രി എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ അ​ക​ന്പാ​ട​ത്ത് ആ​രം​ഭി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​ലി​യ വി​ക​സ​ന​മാ​ണ് കൈ​വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ന്‍റ വി​ക​സ​ന​ത്തി​ൽ മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ, എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലീ​സ് മാ​ത്യു, പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. ല​സ്ന, ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ. അ​നൂ​പ്, ഡോ.​രാ​ഹി​ൽ, ക​ല്ലാ​യി മു​ഹ​മ്മ​ദ​ലി, പി.​ടി.​ഉ​മ്മ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചാ​ലി​യാ​ർ ക​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​എ​ൻ. അ​നൂ​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​ടി. ഉ​സ്മാ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.