പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡ് അ​വ​ഗ​ണ​ന​യി​ൽ
Monday, February 17, 2020 12:45 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​നോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു അ​വ​ഗ​ണ​ന. മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം തീ​രു​ന്നി​ല്ല.
2018-ലും 2019-​ലു​മു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന അ​ക​ന്പാ​ടം മു​രു​കാ​ഞ്ഞി​രം റോ​ഡി​ൽ ന​ന്പൂ​രി​പ്പൊ​ട്ടി പാ​ലം മു​ത​ൽ മ​തി​ൽ മൂ​ല​വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്. പ്ര​ള​യ​ത്തി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും ഒ​ഴു​കി പോ​യി​രു​ന്നു.
തു​ട​ർ​ന്ന് പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ എ​ന്നി​വ​ർ താ​ത്പ​ര്യ​മെ​ടു​ത്ത് കാ​ഞ്ഞി​ര​പു​ഴ​യി​ൽ ഒ​ലി​ച്ചെത്തിയ പാ​റ​ക്ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മായി നിര്‌മിച്ച റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര ചെ​യു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്‍റെ സ്ഥി​തി ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മു​റ്റം, പാ​താ​ർ, മു​രു​കാ​ഞ്ഞി​രം, പ​ന​ങ്ക​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പി​നി, എ​രു​മ​മു​ണ്ട, ചെ​ന്പ​ൻ​കൊ​ല്ലി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ പെ​രു​ന്പ​ത്തൂ​ർ, തി​ക്ക​ടി, മു​ട്ടി​യേ​ൽ, ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​മാ​യ ആ​ഡ്യ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം യാ​ത്ര ചെ​യ്യു​ന്ന റോ​ഡാ​ണി​ത്.