ചെ​റു​വ​ട്ടൂ​ർ മാ​ണി​യോ​ട്ടു​മൂ​ല റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി
Monday, February 17, 2020 12:43 AM IST
കൊ​ണ്ടോ​ട്ടി:​ചാ​ലി​യാ​ർ ക​ര​ക​വി​ഞ്ഞാ​ൽ ആ​ദ്യം മു​ങ്ങി​യി​രു​ന്ന ചെ​റു​വ​ട്ടൂ​ർ മാ​ണി​യോ​ട്ടു​മൂ​ല റോ​ഡി​നു പു​തി​യ മു​ഖം. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​റു​വ​ട്ടൂ​ർ മാ​ണി​യോ​ട്ടു​മൂ​ല റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ​ത്.
കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 26 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു ഉ​യ​ർ​ത്തി ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ​ത്. വെ​ള്ള​മു​യ​ർ​ന്നാ​ൽ സ്കൂ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി പോ​കേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു.
ചെ​റു​വ​ട്ടൂ​ർ മാ​ണി​യോ​ട്ടു​മൂ​ല റോ​ഡി​ൽ മ​സ്ജി​നു സ​മീ​പം മു​ത​ൽ നൂ​റ്റി മു​പ്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ വ​യ​ലി​ൽ കൂ​ടി ഒ​രു മീ​റ്റ​ർ ഉ​യ​ർ​ത്തി​യാ​ണ് റോ​ഡ് ടാ​റിം​ഗ് ചെ​യ്ത​ത്.
കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മ​ണ്ണ​റോ​ട്ട് ഫാ​ത്തി​മ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൈ​സ​ൽ എ​ള​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷ​റ​ഫു​ന്നീ​സ, ബ്ലോ​ക്ക് മെം​ബ​ർ എം.​പി മു​ഹ​മ്മ​ദ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ചി​ത്ര, വി. ​ജ​യ​രാ​ജ​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ മോ​ട്ട​മ്മ​ൽ മു​ജീ​ബ്, ആ​ദം ചെ​റു​വ​ട്ടൂ​ർ , ആ​ലി ചാ​ല​നാ​ട്ട് സി​റാ​ജ് നൂ​ഞ്ഞി​ക്ക​ര, ബ​ഷീ​ർ മ​ണ്ണ​റോ​ട്ട്, മു​ഹ​മ്മ​ദ് മാ​ണി​യോ​ട്ട്, കാ​ര​ങ്ങ​ര ബി​ച്ച്മോ​യി, യു.​കെ അ​ബൂ​ബ​ക്ക​ർ, ഹു​സ​ൻ ബി​ച്ചു മോ​യി, ഖാ​ലി​ക്ക് പാ​റ​പ്പു​റ​ത്ത്, ബ​ഷീ​ർ ചെ​റു​വ​ട്ടൂ​ർ, റ​ഫീ​ഖ് മാ​ണി​യോ​ട്ടു​മൂ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.