പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ് മ​ത്സ​രം
Monday, February 17, 2020 12:43 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ വീ​ട്ടി​ക്കു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ എ​ൻ​എ​സ്എ​സ് സ്കൂ​ൾ മൈ​താ​നി​യി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തി. സ്കൂ​ളി​ൽ നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 18 വ​യ​സു​മു​ത​ൽ 55 വ​യ​സു​വ​രെ​യു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഒ​ത്തു​ചേ​ർ​ന്നു അ​പൂ​ർ​വ​മാ​യ കൂ​ടി​ച്ചേ​ര​ൽ ന​ട​ത്തി​യ​ത്. പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ൻ​എ​സ്എ​സ്. സ്കൂ​ൾ മാ​നേ​ജ​ർ ര​വീ​ന്ദ്ര​ൻ, സി.​ഐ. ഉ​ല്ലാ​സ്, ഇ​ഫ്ത്തി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ. ​ജം​ഷീ​ർ, എം.​പി. ഫ​സ​ൽ, കെ. ​പ്ര​സാ​ന്ത്, പി. ​മു​ര​ളീ​ധ​ര​ൻ, ടി. ​ദി​ലീ​പ്, വീ​ട്ടി​ക്കു​ത്ത് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ അ​സീ​സ് ഇ​ല്ല​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നേ​ര​ത്തെ കൂ​ട്ടാ​യ്മ​യു​ടെ കി​ഴി​ൽ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ രോ​ഗി​ക്കും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. വീ​ട്ടി​ക്കു​ത്ത് സ്കൂ​ളി​ന്‍റെ മു​ക​ൾ നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മയുടെ അ​ടു​ത്ത​ ല​ക്ഷ്യം​.