തേ​ൻ ക​യ​റ്റു​മ​തി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു
Sunday, February 16, 2020 12:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് ആ​ദി​വാ​സി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന കാ​ട്ടു​തേ​ൻ ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു. ഇ​തോ​ടെ നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കാ​ട്ടു​തേ​നി​ന് വി​ദേ​ശ​ത്തും പ്രി​യ​മേ​റും.​നി​ല​ന്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന വ​നോ​ൽ​പ്പ​ന്ന​മാ​ണ് കാ​ട്ടു​തേ​ൻ.

കാ​ട്ടു​തേ​ൻ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള ഗു​ണ​മേ​ൻ​മാ സാ​ക്ഷ്യ​പ​ത്ര​മാ​ണ് ഇ​ൻ​ഡോ​സേ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ’ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള​തും കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ക​സ​ന സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നി​ൽ അം​ഗ​ത്വ​മു​ള്ള​തു​മാ​യ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ന്പൂ​ർ കാ​ടു​ക​ളി​ൽ നി​ന്ന് ആ​ദി​വാ​സി​ക​ൾ ശേ​ഖ​രി​ക്കു​ന്ന കാ​ട്ടു​തേ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​വി​ഭാ​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഓ​ർ​ഗാ​നി​ക് ആ​യ രീ​തി​യി​ൽ കാ​ട്ടു​തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പാ​ല​ക്ക​ണ്ടി വേ​ലാ​യു​ധ​ൻ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ രാ​മ​ച​ന്ദ്ര​ൻ പ​ന​ങ്ങാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് റ​ജി​സ്ട്രാ​ർ ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, സി.​ടി.​ഗി​രീ​ശ​ൻ, വി.​ടി.​അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.