അ​പ്പീ​ൽ ന​ൽ​കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ട​രു​തെ​ന്ന് ജോ​സ് കെ.​മാ​ണി
Sunday, February 16, 2020 12:16 AM IST
മ​ഞ്ചേ​രി​: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ട​രു​തെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി. ഏ​പ്രി​ൽ 29ന് ​കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ല​ക്ഷം​പേ​ർ അ​ണി​നി​ര​ക്കു​ന്ന കെ.​എം.​മാ​ണി സ്മൃ​തി സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച മ​ല​പ്പു​റം ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം മ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കേ​ണ്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​കാ​ര​ണ​മാ​യി നീ​ണ്ടു​പോ​കാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി വി​ധി ജ​നാ​ധി​പ​ത്യ​അ​വ​കാ​ശ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണ്. എ​ല്ലാ പൗ​രന്മാ​രു​ടേ​യും വോ​ട്ട് ചെ​യ്യാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തോ​ന്പാ​ഴാ​ണ് ജ​നാ​ധി​പ​ത്യം സ​ന്പ​ന്ന​മാ​കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യും ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ മ​ത​സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും ത​ക​ർ​ക്കാ​നു​ള്ള വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​അ​ജ​ണ്ട​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​അ​ണി​ചേ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. കേ​ര​ളാ പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​ക​ര​മാ​യ പാ​ര​ന്പ​ര്യ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തും പൊ​തു​സ​മൂ​ഹ​ത്തെ​യാ​കെ ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും ന​ഷ്ട​പ്പെ​ട്ട സം​ഭ​വം രാ​ജ്യ​ര​ക്ഷ​യെ​പ്പോ​ലും ബാ​ധി​ക്കു​ന്ന​താ​ണ് എ​ന്ന ആ​ശ​ങ്ക ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജോ​സ് കെ.​മാ​ണി എം​പി പ​റ​ഞ്ഞു. മ​ഞ്ചേ​രി സ​ഭാ​ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ല​പ്പു​റം ജി​ല്ലാ നേ​തൃ​സ​മ്മേ​ള​ന​ത്തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ് സ്വാ​ഗ​ത​വും ജി​ല്ല വ​നി​താ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​സി​ഡ​ന്‍റ് ബീ​ന വി​ൻ​സെ​ന്‍റ്, സെ​ക്ര​ട്ട​റി മേ​ഴ്സി ജെ​യിം​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജു ചാ​ക്കോ, പി.​കെ.​കു​ര്യ​ൻ, എം.​എ.​തോ​മ​സ്, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, ഉ​ണ്ണി ചേ​ലാ​ന്പ്ര, ജോ​സ​ഫ് ഉ​തു​പ്പാ​ശേ​രി, മ​റ്റ് ഭ​ര​വാ​ഹി​ക​ളാ​യ സാ​ജു ജോ​ർ​ജ്, ദാ​വൂ​ദ്, കെഎ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.