ജ​ന​കീ​യ സ​മ​രം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള​ളി​ൽ കോ​ഴി ഫാം ​അ​ട​ച്ച് പൂ​ട്ടി
Sunday, February 16, 2020 12:12 AM IST
എ​ട​ക്ക​ര: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കോ​ഴി​ഫാം ജ​ന​കീ​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ട​ച്ച് പൂ​ട്ടി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി ചെ​യ​ർ​പേ​ഴ്സ​നാ​യ എ​ട​ക്ക​ര അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​റ​ലി​യി​ൽ തു​ട​ങ്ങി​യ കോ​ഴി​ഫാ​മാ​ണ് പൂ​ട്ടി​യ​ത്. ഇന്നലെ രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത ഫാ​മി​ന് ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി.

കു​റ​ച്ച് ദി​വ​സം മു​ൻ​പ് സ്ഥാ​പ​ന​ത്തി​ൽ കോ​ഴി​ക​ളെ എ​ത്തി​ച്ചി​രു​ന്നു. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും ഈ​ച്ച ശ​ല്യ​വും പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​രാ​തി ന​ല്​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ടു​ക​ൾ, അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യ്ക്ക് സ​മീ​പ​മാ​ണ് കോ​ഴി ഫാം ​ആ​രം​ഭി​ച്ച​ത്.

ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് സ​മീ​പ വീ​ട്ടി​ലു​ള​ള പ​പ്പ​ട നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം​വ​രെ നി​ർ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യോ അ​നു​മ​തി​ക​ൾ സ്ഥാ​പ​ന​ത്തി​ന് ഇ​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് സ്ഥാ​പ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി തോ​മ​സ് ഉ​മ്മ​ൻ, ഹെ​ഡ് ക്ല​ർ​ക്ക് ജോ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥാ​പ​ന​ത്തി​ന് സ്റ്റോ​പ് മെ​മ്മോ ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ സോ​മ​ൻ പാ​റ​ലി, ധ​നീ​ഷ് ഗോ​പി, ഷാ​ജി കു​മാ​ർ, ഫൈ​സ​ൽ പ​ള​ളി​പ്പ​ടി, സ​ന​ൽ പാ​റ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന ഫാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.