ഗൃ​ഹ​നാ​ഥ​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
Saturday, February 15, 2020 12:20 AM IST
പാ​ണ്ടി​ക്കാ​ട്: ഗൃ​ഹ​നാ​ഥ​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. പു​ക്കൂ​ത്ത് പെ​രി​ങ്ങോ​ട്ടു​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പൂ​വ​ശേ​രി രാ​മ​ച​ന്ദ്ര​ൻ (61) നെ​യാ​ണ് പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​
അ​ടി​യേ​റ്റ പു​ളി​യ​ക്കോ​ട്ടു​മ​ണ്ണി​ൽ മോ​ഹ​ൻ​ദാ​സ് (50) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.
വ്യാ​ഴാ​ഴ്ച്ച രാ​ത്രി 10നാ​ണ് സം​ഭ​വം. പു​ക്കൂ​ത്ത് പെ​രി​ങ്ങോ​ട്ടു​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​രു​വ​രും ത​മ്മി​ൽ രാ​ത്രി​യാ​യാ​ൽ ത​ർ​ക്കം പ​തി​വാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ഇ​ത്ത​ര​ത്തി​ലു​ള്ള ത​ർ​ക്ക​മാ​ണ് വ​ധ​ശ്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വീ​ട്ടി​ൽ ക​രു​തി​യി​രു​ന്ന ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് രാ​മ​ച​ന്ദ്ര​ൻ മോ​ഹ​ൻ​ദാ​സി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു. അ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക രാ​മ​ച​ന്ദ്ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു നി​ന്നാ​യി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.