തേ​ൻ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Saturday, February 15, 2020 12:20 AM IST
നി​ല​ന്പൂ​ർ: റ​ബ​ർ​മ​ര​ങ്ങ​ളി​ലെ ഇ​ല​പൊ​ഴി​ച്ചി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​വും മൂ​ലം തേ​ൻ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ഇ​ക്കു​റി സീ​സ​ണ്‍ സ​മ​യ​മാ​യ ഫെ​ബ്രു​വ​രി​യി​ലും രാ​വി​ലെ മ​ഞ്ഞു​വീ​ഴ്ച​യു​ള്ള​തി​നാ​ൽ റ​ബ​ർ മ​ര​ങ്ങ​ളു​ടെ ഇ​ല പൊ​ഴി​യു​ന്ന​ത് പെ​ട്ടി തേ​ൻ​കൃ​ഷി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ മാ​സ​ത്തി​ൽ പെ​ട്ടി തേ​ൻ കൃ​ഷി തു​ട​ങ്ങും. തേ​നീ​ച്ച​ക​ൾ​ക്ക് തീ​റ്റ കെ​ടു​ക്കും. ഫെ​ബ്രു​വ​രി മു​ത​ൽ ര​ണ്ട​ര മാ​സ​മാ​ണ് പ്ര​ധാ​ന ഉ​ത്പാ​ദ​ന സ​മ​യം. ഈ ​പ്രാ​വ​ശ്യം 10 ദി​വ​സം മു​ൻ​പ് തേ​ൻ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. ഒ​രു പെ​ട്ടി​യി​ൽ നി​ന്ന് ഒ​രു സീ​സ​ണി​ൽ 10 കി​ലോ വ​രെ ല​ഭി​ക്കും. ഈ ​വ​ർ​ഷം ഇ​ത് കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി നി​ല​ന്പൂ​രി​ൽ പെ​ട്ടി തേ​ൻ കൃ​ഷി ന​ട​ത്തി വ​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ൻ പ​റ​യു​ന്നു. ച​ന്ദ്ര​നൊ​പ്പം 10 തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട.് 11 പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ണ്. വേ​റൊ​രു തൊ​ഴി​ൽ അ​റി​യാ​ത്ത​തി​നാ​ൽ ഇ​തി​ൽ തു​ട​രു​ക​യാ​ണ്. പെ​ട്ടി തേ​ൻ ചി​ല്ല​റ​യാ​യി വി​ൽ​ക്കു​ന്പോ​ൾ കി​ലോ​ക്ക് 250 രൂ​പ വ​രെ ല​ഭി​ക്കു​മെ​ങ്കി​ലും മൊ​ത്ത​മാ​യി ന​ൽ​കു​ന്പോ​ൾ കി​ലോ​ക്ക് 130 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. ത​മി​ഴ്നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡ​ത്തും തൃ​ശൂ​രു​മാ​ണ് പ്ര​ധാ​ന​മാ​യി ന​ൽ​കു​ന്ന​ത്.
ഇ​തി​നി​ട​യി​ൽ വ്യാ​ജ തേ​ൻ വി​ൽ​പ്പ​ന​ക്കാ​രും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ തേ​നി​ന്‍റെ ജ​ലാം​ശ​ത്തി​ന്‍റെ അ​ള​വ് 20 ശ​ത​മാ​ന​മാ​ക്കി. കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വും കേ​ര​ള​ത്തി​ലെ തേ​നീ​ച്ച ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​ലാം​ശം കു​റ​ഞ്ഞാ​ൽ മി​ക​ച്ച രു​ചി​യും ഗു​ണ​നി​ല​വാ​ര​വും ന​ഷ്ട​മാ​കും. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ തേ​ൻ വി​പ​ണി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യും ച​ന്ദ്ര​ൻ പ​ങ്കു​വെ​യ്ക്കു​ന്നു. കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​നി​ന്‍റെ ജ​ലാം​ശം 22 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യാ​ണെ​ന്നും ച​ന്ദ്ര​ൻ പ​റ​യു​ന്നു.
കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മൂ​ലം 22 മു​ത​ൽ 25 ശ​ത​മാ​നം വ​രെ ജ​ലാം​ശ​മു​ള്ള തേ​ൻ വി​ൽ​ക്കാ​ൻ ക​ഴി​യാ​തെ വ​രും.​ ര​ണ്ടു പ​തി​റ്റാ​ണ്ട് തേ​ൻ കൃ​ഷി​യി​ലൂ​ടെ ച​ന്ദ്ര​ന് ബാ​ക്കി നാ​ലു ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് ക​ട​മാ​ണ്. ഒ​രു തൊ​ഴി​ലാ​ളി​ക്ക് 700 രൂ​പ​യാ​ണ് ദി​വ​സ​ക്കൂ​ലി. കൂ​ടാ​തെ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വാ​ട​ക,തോ​ട്ട​ങ്ങ​ളു​ടെ പാ​ട്ടം എ​ന്നി​വ​യെ​ല്ലാം കൂ​ടി വ​ലി​യൊ​രു സം​ഖ്യ​വേ​ണം ഓ​രോ മാ​സ​വും.